2010 ജനുവരി 10, ഞായറാഴ്‌ച

ആദ്യം

ഹാവൂ അങ്ങിനെ ഉദ്ദേശിച്ചതിൽ നിന്നും അൽപം മാറ്റത്തോടെ ആണെങ്കിലും ഒരു ബ്ലോഗ്ഗ്‌ ഡൊമെയ്ൻ സമ്പാദിച്ചു. ബ്ലോഗ്ഗിൽ ഇടം കിട്ടുമോ എന്ന് അസ്സാരം ശങ്കയുണ്ടായിരുന്നേ..

ബ്ലോഗ്ഗിലും,ഫേസ്‌ ബുക്കിലും,ട്വിറ്ററിലുമെല്ലാം സജീവമാകുവാൻ ഒരു യുവജന സംഘടന അണികൾക്ക്‌ നിർദ്ദേശം നൽകിയിരിക്കുന്നു. ഒരു കാലത്ത്‌ ഇതേ സംഘടനയും അവരുടെ മാതൃ സംഘടനയും മറ്റു സഹോദര സംഘടനകളും എല്ലാം കൂടിയല്ലേ കമ്പ്യൂട്ടറിനെതിരെ സമരവും റെയിൽ തടയലും ഒക്കെ നടത്തിയത്‌? എന്തായിരുന്നു അന്ന് പുകില്‌. നേരിട്ടുകണ്ടിട്ടില്ലെങ്കിലും കമ്പ്യൂട്ടർ എന്ന ഭീകരനെതിരെ എത്രയെത്ര മുദ്രാവാക്ര്യങ്ങളും ചുമരെഴുത്തും നടത്തി.പന്തംകൊളുത്തിജാഥകൾ നടത്തി. എന്തിന്‌ ഓഫീസുകളിൽ കമ്പ്യൂട്ടർ വരാതിരിക്കാൻ ട്രെൻ തടയൽ വരെ ഉണ്ടായി എന്നാണ്‌ ഈ-നരന്റെ അറിവ്‌. കാലം പോയപോക്കേ. ഇപ്പോൾ ഇന്റർന്നെറ്റിൽ ഇടിച്ചുകയറുകയുകയല്ലേ ആവേശത്തോടെ....

ഇനിയിപ്പോൾ കുട്ടി സഖാക്കൾ എന്തൊക്കെ വിപ്ലവം ആണാവോ ബൂലോകത്ത്‌ നടത്തുവാൻ പോകുന്നേ?
ബ്ലോഗ്ഗ്‌ ഹർത്താലും,ബ്ലോഗ്ഗ്‌ ചങ്ങലയും, ബ്ലോഗ്ഗിനു കല്ലെറിയലും ഒക്കെ ഉണ്ടാകുമോ?
നകുലനെപ്പോലുള്ള ഹിന്ദുത്വ ബ്ലോഗ്ഗർ മാരെ "പ്രതീകാത്മകമായി" നാടുകടത്തുമോ?

സക്കറിയയെപ്പോലുള്ള സാംസ്കാരിക നായകന്മാർക്കു നേരെ ബ്ലോഗ്ഗ്‌ കയ്യെറ്റം പ്രതീക്ഷിക്കമോ?

ഞാനൊരു വലതുപക്ഷ ചിന്തക്കാരനാണ്‌.ഒരു കുത്തക മുതലാളിയുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നു.യൂണിയൻ നേതാവോ അവരുടെ പിന്തുണയോ ഇല്ലാത്തതിനാൽ ഹാജർ അമർത്തിയിട്ട്‌ കല്യാണത്തിനും പാർട്ടിയോഗത്തിനും പോകുവാൻ പറ്റില്ല. ജോലിക്ക്‌ സമയത്തിനു ഹാജരാകണം നേരാംവണ്ണം പണിയെടുക്കണം സമയമാകുമ്പോൾ മാത്രം പുറത്തുകടക്കാം.മാസം കൃത്യമായി ശമ്പളം ബാങ്കിൽ എത്തും.

രാഷ്ടീയം മതം എന്നിവ തൊഴിലായോ ബിസിനസ്സായോ സ്വീകരിക്കുവാൻ ഉള്ള മനക്കട്ടിയും തൊലിക്കട്ടിയും ഇല്ലാത്തതിനാൽ പഠനമധ്യേ കിട്ടിയ പണിയെ കൈവിട്ടില്ല.രാഷ്ടീയം ഉണ്ടെങ്കിലും രാഷ്ടീയപാർട്ടികൾക്ക്‌ വേണ്ടി കൊടികെട്ടാനും കവലയിൽ പോസ്റ്ററൊട്ടിക്കാനും കണ്ടവന്റെ നെഞ്ചത്ത്‌ കത്തികയറ്റുവാനും മിനക്കെടാതെ പഠിച്ചതുകൊണ്ട്‌ കൊള്ളാവുന്ന ഒരു ജോലികിട്ടി. മാത്രമല്ല ഫാദർ പണിയെടുത്ത്‌ എന്നെ പഠിപ്പിക്കാൻ അയക്കുന്നത്‌ കണ്ടവനോക്കെ നേതാവാകുവാൻ വേണ്ടി സ്വന്തം ജീവിതം പാഴാക്കാനല്ല എന്ന ബോധം പണ്ടേ ഉണ്ട്‌. തിരഞ്ഞെടുപ്പിൽ കൃത്യമായി വോട്ടുചെയ്യും.

കരിയർ, ക്രിക്കറ്റ്‌, ഷെയർ മാർക്കറ്റ്‌ തമിഴ്‌ ഹിന്ദി ഇംഗ്ലീഷ്‌ സിനിമ എന്നിവയിൽ താൽപര്യം.
ഒഴിവുകാലം ഒറ്റപ്പാലത്തെ ഗ്രാമീണഭംഗിയിൽ ചിലവിടും.ഒഴിവു സമയം നെറ്റിലും..

ആദ്യപോസ്റ്റ് ഇവിടെ തീരുന്നു...

4 അഭിപ്രായങ്ങൾ:

enaran പറഞ്ഞു...

ഹാവൂ അങ്ങിനെ ഉദ്ദേശിച്ചതിൽ നിന്നും അൽപം മാറ്റത്തോടെ ആണെങ്കിലും ഒരു ബ്ലോഗ്ഗ്‌ ഡൊമെയ്ൻ സമ്പാദിച്ചു.

ബ്ലോഗ്ഗിലും,ഫേസ്‌ ബുക്കിലും,ട്വിറ്ററിലുമെല്ലാം സജീവമാകുവാൻ ഒരു യുവജന സംഘടന അണികൾക്ക്‌ നിർദ്ദേശം നൽകിയിരിക്കുന്നു. ഒരു കാലത്ത്‌ ഇതേ സംഘടനയും അവരുടെ മാതൃ സംഘടനയും മറ്റു സഹോദര സംഘടനകളും എല്ലാം കൂടിയല്ലേ കമ്പ്യൂട്ടറിനെതിരെ സമരവും റെയിൽ തടയലും ഒക്കെ നടത്തിയത്‌? എന്തായിരുന്നു അന്ന് പുകില്‌. നേരിട്ടുകണ്ടിട്ടില്ലെങ്കിലും കമ്പ്യൂട്ടർ എന്ന ഭീകരനെതിരെ എത്രയെത്ര മുദ്രാവാക്ര്യങ്ങളും ചുമരെഴുത്തും നടത്തി.പന്തംകൊളുത്തിജാഥകൾ നടത്തി. എന്തിന്‌ ഓഫീസുകളിൽ കമ്പ്യൂട്ടർ വരാതിരിക്കാൻ ട്രെൻ തടയൽ വരെ ഉണ്ടായി എന്നാണ്‌ ഈ-നരന്റെ അറിവ്‌. കാലം പോയപോക്കേ. ഇപ്പോൾ ഇന്റർന്നെറ്റിൽ ഇടിച്ചുകയറുകയുകയല്ലേ ആവേശത്തോടെ....

ഇനിയിപ്പോൾ കുട്ടി സഖാക്കൾ എന്തൊക്കെ വിപ്ലവം ആണാവോ ബൂലോകത്ത്‌ നടത്തുവാൻ പോകുന്നേ?
ബ്ലോഗ്ഗ്‌ ഹർത്താലും,ബ്ലോഗ്ഗ്‌ ചങ്ങലയും, ബ്ലോഗ്ഗിനു കല്ലെറിയലും ഒക്കെ ഉണ്ടാകുമോ?
നകുലനെപ്പോലുള്ള ഹിന്ദുത്വ ബ്ലോഗ്ഗർ മാരെ "പ്രതീകാത്മകമായി" നാടുകടത്തുമോ?

സക്കറിയയെപ്പോലുള്ള സാംസ്കാരിക നായകന്മാർക്കു നേരെ ബ്ലോഗ്ഗ്‌ കയ്യെറ്റം പ്രതീക്ഷിക്കമോ?

ഞാനൊരു വലതുപക്ഷ ചിന്തക്കാരനാണ്‌.ഒരു കുത്തക മുതലാളിയുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നു.യൂണിയൻ നേതാവോ അവരുടെ പിന്തുണയോ ഇല്ലാത്തതിനാൽ ഹാജർ അമർത്തിയിട്ട്‌ കല്യാണത്തിനും പാർട്ടിയോഗത്തിനും പോകുവാൻ പറ്റില്ല. ജോലിക്ക്‌ സമയത്തിനു ഹാജരാകണം നേരാംവണ്ണം പണിയെടുക്കണം സമയമാകുമ്പോൾ മാത്രം പുറത്തുകടക്കാം.മാസം കൃത്യമായി ശമ്പളം ബാങ്കിൽ എത്തും.....

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ആശംസകൾ..

അല്ല ഇനി പ്രതീകാത്മകമായി നാടുകടത്തോ?

അജ്ഞാതന്‍ പറഞ്ഞു...

പ്രതീകാത്മക കൊരക്കിനു പിടുത്തം ഉറപ്പ്‌.

enaran പറഞ്ഞു...

ഉവ്വ് ചിലപ്പോൾ ചിലർ തനിസ്വഭാവം കാണിച്ചേക്കാം.
ഉം നടക്കട്ടെ....കമന്റിയവർക്ക് നന്ദി.