പേരും പ്രശസ്ഥിയും ഉണ്ടാകുമ്പോൾ ജനിച്ചുവളർന്ന നാടിനോട് പുച്ഛവും അവഞ്ജയും കാണിക്കുക എന്നത് സാധാരണയായിരിക്കുന്നു.സിനിമപോലെ മാസ്മരികമായ ഒരു ലോകത്ത് എത്തിപ്പെടുന്നവരെ സംബന്ധിച്ച് ഇതിന്റെ ആവേഗം വളരെ പെട്ടെന്നായിരിക്കും.എന്നാൽ അത്തരക്കാർക്ക് ചുട്ടമറുപടിയാണ് നവ്യാനായർ. താരറാണിപ്പട്ടം ചൂടിനിൽക്കുമ്പോളും തന്റെ നാടിനെയും നാട്ടുകാരെയും അവർ മറക്കുന്നില്ല.
ഒരു താരത്തിന്റെ നിലനിൽപ്പും വളർച്ചയും പ്രേക്ഷകന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുന്നത്.നിർഭാഗ്യവശാൽ പേരും പ്രശസ്ഥിയും നേടുന്നതോടെ അവരെ ശല്യക്കാരായി കാണുന്നവർ ധാരാളമാണ്. ഇത്തരക്കാർക്ക് ഒരു ശക്തമായ മറുപടിയാണ് നവ്യ തന്റെ വിവാഹത്തിലൂടെ നൽകുന്നത്.
നവ്യയുടെ വിവാഹം സ്വന്തം നാട്ടിലെ ഒരു സ്കൂളിൽ വച്ചാണ്‌് നടത്തുന്നത്.നാട്ടുകാരെ ക്ഷണിച്ചിരിക്കുന്നു.രണ്ടായിരത്തോളം പേർക്ക് ഇരുന്നു വിവാഹചടങ്ങ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ നാട്ടുകാർക്ക് അവസരം ഒരുക്കിയ നവ്യക്ക് എല്ലാവിധ വിവാഹാശംസകളും നേരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ