ബുദ്ധിജീവികളെന്നാൽ ഒരു കാലത്ത് മുഷിഞ്ഞ ജുബ്ബയും ദിനേശ്ബീഡി കട്ടൻചായ നീട്ടിവളർത്തിയ താടിയും മുടിയും ഒക്കെയായി അലഞ്ഞുനടക്കുന്ന ഒരു ചിത്രമായിരുന്നു എഴുപതിലും എൺപതിലുമെല്ലാം.എന്നാൽ ഇന്നതിൽ നിന്നും എത്രയോ മാറ്റം വന്നിരിക്കുന്നു.ആഗോളവൽക്കരണം ബുദ്ധിജീവികളിലും മാറ്റം വരുത്തിയിരിക്കുന്നു.ഇന്നവർ വെടിപ്പും വൃത്തിയുമൊക്കെയായി നടക്കുന്നു.എങ്കിലും ചിലർ ഇപ്പോഴും ബുദ്ധിപൂർവ്വം താടിയിലും മുടിയിലും ഒരു അലസമട്ട് പ്രകടിപ്പികും. പൊതുവിൽ ഇക്കൂട്ടർക്ക് ഒരൊറ്റ രാഷ്ടീയമായിരിക്കും അത് ഇടതുപക്ഷത്തൊടോപ്പം.വലതുപക്ഷ ബുദ്ധിജീവികളെ കണ്ടെടുക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇടതുപക്ഷ ബുദ്ധിജീവിയെന്നതിനേക്കാൾ ഇപ്പോൾ സാധ്യത വർഗ്ഗീയപക്ഷം ചേർന്നുള്ള ബുദ്ധിജീവിപ്രവർത്തനത്തിൽ ആണെന്ന് തോന്നുന്നു. ഭൂരിപക്ഷ മതവുമായി ബന്ധപ്പെട്ട എല്ലാം അവർക്ക് പുച്ഛമോ അല്ലെങ്കിൽ എതിർക്കപ്പെടേണ്ടതോ ആണ് പലപ്പോഴും.അവർ ഭൂരിപക്ഷ മതത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും ഓണം പോലുള്ള ഉത്സവങ്ങൾക്കെതിരെയും സദാ ചിലച്ചുകൊണ്ടിരിക്കും എന്നാൽ ന്യൂനപക്ഷ മതങ്ങളിലെ പോരായ്മകളും പ്രശ്നങ്ങളും അവർ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും.
പറഞ്ഞുവന്നത് ഇപ്പോൾ ചില ബുദ്ധിജീവികൾ ഇടതുപക്ഷത്തൊടൂപ്പം എന്നമട്ടിൽ ന്യൂനപക്ഷ വർഗ്ഗെയതയ്ക്കൊപ്പവും ഭംഗിയായി നിലയുറപ്പിക്കുന്നില്ലേ എന്നാണ്.നാട്ടിൽ എവിടെ എങ്കിലും ഒരു ഭീകരനെ പിടികൂടിയാൽ ഉടനെ അവർ രംഗത്തുവരുന്നു.കൃത്യമായി പറഞ്ഞാൽ അവർ വർഗ്ഗീയവാദികളേക്കാൽ മൂച്ചോടെ ഭീകരന്മാർക്കനുകൂലമാകുന്ന വാദഗദികളുമായി ചാടിവീഴുന്നു. ഭരണകൂടഭീകരതയെന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുന്നു. ഭരണകൂടത്തിനും രാഷ്ട്രത്തിനും പ്രധാനം അവിടത്തെ പൗരന്റെ ജീവിതമാണെങ്കിൽ ഇക്കൂട്ടർക്ക് ഏറ്റുമുട്ടലിൽ മരിക്കുന്നതോ പിടികൂടപ്പെടുന്നതുമായ ഭീകരന്മാരെ കുറിച്ചാണ്. ആരെങ്കിലും ഈ പ്രവർത്തിയെ ചോദ്യം ചെയ്താൽ ഉടനെ അവനെ ഒരു പ്രത്യേക മതത്തിന്റെശത്രുവായും ആർ.എസ്സ്.എസ്സുകാരനായും അങ്ങട് മുദ്രകുത്തിക്കളയും.അതോടെ ആ പാവം പേടിച്ച് വായും മൂടി സ്ഥലം വിടും.
ഞാൻ ഭയപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ ഇടതുബുദ്ധിജീവികൾ എന്ന ലേബലിൽ നിറഞ്ഞാടുന്ന ചിലർ വർഗ്ഗീയബുദ്ധിജീവികൾ ആണോ എന്നാണ്. കേസിൽ പെടുന്ന പെണ്ണിന്റെ വസ്ത്രം ഏതെങ്കിലും മതത്തിൽ പെട്ടവർ ഉപയോഗിക്കുന്നതണെങ്കിൽ ഉടനെ അതിനെ മതത്തിനെതിരാണെന്ന് ഇക്കൂട്ടർ വ്യാഖ്യാനിച്ചുകളയും. ഇവിടെ അവർ ഒരേ സമയം രണ്ടുകാര്യങ്ങൾ ആണ് ചെയ്യുന്നത്.ഒന്ന് ഭീകരനെ ഒരു മതത്തിന്റെ ഭാഗമാക്കി നിർത്തുന്നു.അതോടെ അവന്റെ ബാധ്യത ആ മതത്തിനാണെന്ന് വരുത്തുന്നു.ഇത് പ്രതികൾക്കെതിരെ അല്ലെങ്കിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഈ പഴുത് വിനിയോഗിക്കുവാൻ പ്രതികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?
ഇതോടൊപ്പം ഇവർ പലസംഗതികളും ഗവേഷണം നടത്തികണ്ടെടുക്കും. ഡസൻ കണക്കിനു ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കളയും.ഇരകൾ, ഭരണകൂടഭീകരത, സവർണ്ണാധിപത്യം തുടങ്ങിയ വാക്കുകൾ അതിൽ പരമാവധികുത്തിനിറക്കും.
സാധാരണക്കാരെ സംബന്ധിച്ച് ഭീകരനും അവന്റെ ആക്രമണവും എല്ലാം ഭയപ്പെടുത്തുന്നതും വെറുക്കുന്നതുമായ കാര്യങ്ങളാണ്.എന്നാൽ ചില ബുദ്ധിജീവികൾക്ക് ഇവർ ഇരകളാണ്.കേൾക്കുമ്പോൾ അത് വിചിത്രമായി തോന്നാം എങ്കിലും ഇന്ന് ഇത്തരം ഇരവാദങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.ഭീകരൻ ഇരയായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം അപകടകരമാണെന്ന് പറയേണ്ടതിലല്ലോ? ഭീകരന്റെ വെടിവെപ്പിലോ അവൻ നടത്തുന്ന ബോംബ് സ്ഫോടനത്തിലോ കൊല്ലപ്പെടുന്നവരേക്കാൾ ഇക്കൂട്ടർക്ക് പ്രധാനം പിടികൂടുന്നതോ കൊല്ലപ്പെടുന്നതോ ആയ ഭീകരൻ ആകുന്നതിന്റെ പുറകിൽ എന്തായിരിക്കാം കാരണം?
അതെ നമ്മൾ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു ഇതേ കുറിച്ച്.ഇവർ പറഞ്ഞുവരുന്നതിന്റെ പൊരുളിനെ കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ചും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ