ബുദ്ധിജീവികളെന്നാൽ ഒരു കാലത്ത് മുഷിഞ്ഞ ജുബ്ബയും ദിനേശ്ബീഡി കട്ടൻചായ നീട്ടിവളർത്തിയ താടിയും മുടിയും ഒക്കെയായി അലഞ്ഞുനടക്കുന്ന ഒരു ചിത്രമായിരുന്നു എഴുപതിലും എൺപതിലുമെല്ലാം.എന്നാൽ ഇന്നതിൽ നിന്നും എത്രയോ മാറ്റം വന്നിരിക്കുന്നു.ആഗോളവൽക്കരണം ബുദ്ധിജീവികളിലും മാറ്റം വരുത്തിയിരിക്കുന്നു.ഇന്നവർ വെടിപ്പും വൃത്തിയുമൊക്കെയായി നടക്കുന്നു.എങ്കിലും ചിലർ ഇപ്പോഴും ബുദ്ധിപൂർവ്വം താടിയിലും മുടിയിലും ഒരു അലസമട്ട് പ്രകടിപ്പികും. പൊതുവിൽ ഇക്കൂട്ടർക്ക് ഒരൊറ്റ രാഷ്ടീയമായിരിക്കും അത് ഇടതുപക്ഷത്തൊടോപ്പം.വലതുപക്ഷ ബുദ്ധിജീവികളെ കണ്ടെടുക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇടതുപക്ഷ ബുദ്ധിജീവിയെന്നതിനേക്കാൾ ഇപ്പോൾ സാധ്യത വർഗ്ഗീയപക്ഷം ചേർന്നുള്ള ബുദ്ധിജീവിപ്രവർത്തനത്തിൽ ആണെന്ന് തോന്നുന്നു. ഭൂരിപക്ഷ മതവുമായി ബന്ധപ്പെട്ട എല്ലാം അവർക്ക് പുച്ഛമോ അല്ലെങ്കിൽ എതിർക്കപ്പെടേണ്ടതോ ആണ് പലപ്പോഴും.അവർ ഭൂരിപക്ഷ മതത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും ഓണം പോലുള്ള ഉത്സവങ്ങൾക്കെതിരെയും സദാ ചിലച്ചുകൊണ്ടിരിക്കും എന്നാൽ ന്യൂനപക്ഷ മതങ്ങളിലെ പോരായ്മകളും പ്രശ്നങ്ങളും അവർ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും.
പറഞ്ഞുവന്നത് ഇപ്പോൾ ചില ബുദ്ധിജീവികൾ ഇടതുപക്ഷത്തൊടൂപ്പം എന്നമട്ടിൽ ന്യൂനപക്ഷ വർഗ്ഗെയതയ്ക്കൊപ്പവും ഭംഗിയായി നിലയുറപ്പിക്കുന്നില്ലേ എന്നാണ്.നാട്ടിൽ എവിടെ എങ്കിലും ഒരു ഭീകരനെ പിടികൂടിയാൽ ഉടനെ അവർ രംഗത്തുവരുന്നു.കൃത്യമായി പറഞ്ഞാൽ അവർ വർഗ്ഗീയവാദികളേക്കാൽ മൂച്ചോടെ ഭീകരന്മാർക്കനുകൂലമാകുന്ന വാദഗദികളുമായി ചാടിവീഴുന്നു. ഭരണകൂടഭീകരതയെന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുന്നു. ഭരണകൂടത്തിനും രാഷ്ട്രത്തിനും പ്രധാനം അവിടത്തെ പൗരന്റെ ജീവിതമാണെങ്കിൽ ഇക്കൂട്ടർക്ക് ഏറ്റുമുട്ടലിൽ മരിക്കുന്നതോ പിടികൂടപ്പെടുന്നതുമായ ഭീകരന്മാരെ കുറിച്ചാണ്. ആരെങ്കിലും ഈ പ്രവർത്തിയെ ചോദ്യം ചെയ്താൽ ഉടനെ അവനെ ഒരു പ്രത്യേക മതത്തിന്റെശത്രുവായും ആർ.എസ്സ്.എസ്സുകാരനായും അങ്ങട് മുദ്രകുത്തിക്കളയും.അതോടെ ആ പാവം പേടിച്ച് വായും മൂടി സ്ഥലം വിടും.
ഞാൻ ഭയപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ ഇടതുബുദ്ധിജീവികൾ എന്ന ലേബലിൽ നിറഞ്ഞാടുന്ന ചിലർ വർഗ്ഗീയബുദ്ധിജീവികൾ ആണോ എന്നാണ്. കേസിൽ പെടുന്ന പെണ്ണിന്റെ വസ്ത്രം ഏതെങ്കിലും മതത്തിൽ പെട്ടവർ ഉപയോഗിക്കുന്നതണെങ്കിൽ ഉടനെ അതിനെ മതത്തിനെതിരാണെന്ന് ഇക്കൂട്ടർ വ്യാഖ്യാനിച്ചുകളയും. ഇവിടെ അവർ ഒരേ സമയം രണ്ടുകാര്യങ്ങൾ ആണ് ചെയ്യുന്നത്.ഒന്ന് ഭീകരനെ ഒരു മതത്തിന്റെ ഭാഗമാക്കി നിർത്തുന്നു.അതോടെ അവന്റെ ബാധ്യത ആ മതത്തിനാണെന്ന് വരുത്തുന്നു.ഇത് പ്രതികൾക്കെതിരെ അല്ലെങ്കിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഈ പഴുത് വിനിയോഗിക്കുവാൻ പ്രതികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?
ഇതോടൊപ്പം ഇവർ പലസംഗതികളും ഗവേഷണം നടത്തികണ്ടെടുക്കും. ഡസൻ കണക്കിനു ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കളയും.ഇരകൾ, ഭരണകൂടഭീകരത, സവർണ്ണാധിപത്യം തുടങ്ങിയ വാക്കുകൾ അതിൽ പരമാവധികുത്തിനിറക്കും.
സാധാരണക്കാരെ സംബന്ധിച്ച് ഭീകരനും അവന്റെ ആക്രമണവും എല്ലാം ഭയപ്പെടുത്തുന്നതും വെറുക്കുന്നതുമായ കാര്യങ്ങളാണ്.എന്നാൽ ചില ബുദ്ധിജീവികൾക്ക് ഇവർ ഇരകളാണ്.കേൾക്കുമ്പോൾ അത് വിചിത്രമായി തോന്നാം എങ്കിലും ഇന്ന് ഇത്തരം ഇരവാദങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.ഭീകരൻ ഇരയായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം അപകടകരമാണെന്ന് പറയേണ്ടതിലല്ലോ? ഭീകരന്റെ വെടിവെപ്പിലോ അവൻ നടത്തുന്ന ബോംബ് സ്ഫോടനത്തിലോ കൊല്ലപ്പെടുന്നവരേക്കാൾ ഇക്കൂട്ടർക്ക് പ്രധാനം പിടികൂടുന്നതോ കൊല്ലപ്പെടുന്നതോ ആയ ഭീകരൻ ആകുന്നതിന്റെ പുറകിൽ എന്തായിരിക്കാം കാരണം?
അതെ നമ്മൾ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു ഇതേ കുറിച്ച്.ഇവർ പറഞ്ഞുവരുന്നതിന്റെ പൊരുളിനെ കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ചും.
2010 ഫെബ്രുവരി 7, ഞായറാഴ്ച
2010 ജനുവരി 20, ബുധനാഴ്ച
നാടിനെ മറക്കാതെ നവ്യ കതിർമണ്ടപത്തിലേക്ക്.
പേരും പ്രശസ്ഥിയും ഉണ്ടാകുമ്പോൾ ജനിച്ചുവളർന്ന നാടിനോട് പുച്ഛവും അവഞ്ജയും കാണിക്കുക എന്നത് സാധാരണയായിരിക്കുന്നു.സിനിമപോലെ മാസ്മരികമായ ഒരു ലോകത്ത് എത്തിപ്പെടുന്നവരെ സംബന്ധിച്ച് ഇതിന്റെ ആവേഗം വളരെ പെട്ടെന്നായിരിക്കും.എന്നാൽ അത്തരക്കാർക്ക് ചുട്ടമറുപടിയാണ് നവ്യാനായർ. താരറാണിപ്പട്ടം ചൂടിനിൽക്കുമ്പോളും തന്റെ നാടിനെയും നാട്ടുകാരെയും അവർ മറക്കുന്നില്ല.
ഒരു താരത്തിന്റെ നിലനിൽപ്പും വളർച്ചയും പ്രേക്ഷകന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുന്നത്.നിർഭാഗ്യവശാൽ പേരും പ്രശസ്ഥിയും നേടുന്നതോടെ അവരെ ശല്യക്കാരായി കാണുന്നവർ ധാരാളമാണ്. ഇത്തരക്കാർക്ക് ഒരു ശക്തമായ മറുപടിയാണ് നവ്യ തന്റെ വിവാഹത്തിലൂടെ നൽകുന്നത്.
നവ്യയുടെ വിവാഹം സ്വന്തം നാട്ടിലെ ഒരു സ്കൂളിൽ വച്ചാണ്് നടത്തുന്നത്.നാട്ടുകാരെ ക്ഷണിച്ചിരിക്കുന്നു.രണ്ടായിരത്തോളം പേർക്ക് ഇരുന്നു വിവാഹചടങ്ങ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ നാട്ടുകാർക്ക് അവസരം ഒരുക്കിയ നവ്യക്ക് എല്ലാവിധ വിവാഹാശംസകളും നേരുന്നു.

2010 ജനുവരി 10, ഞായറാഴ്ച
ആദ്യം
ഹാവൂ അങ്ങിനെ ഉദ്ദേശിച്ചതിൽ നിന്നും അൽപം മാറ്റത്തോടെ ആണെങ്കിലും ഒരു ബ്ലോഗ്ഗ് ഡൊമെയ്ൻ സമ്പാദിച്ചു. ബ്ലോഗ്ഗിൽ ഇടം കിട്ടുമോ എന്ന് അസ്സാരം ശങ്കയുണ്ടായിരുന്നേ..
ബ്ലോഗ്ഗിലും,ഫേസ് ബുക്കിലും,ട്വിറ്ററിലുമെല്ലാം സജീവമാകുവാൻ ഒരു യുവജന സംഘടന അണികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. ഒരു കാലത്ത് ഇതേ സംഘടനയും അവരുടെ മാതൃ സംഘടനയും മറ്റു സഹോദര സംഘടനകളും എല്ലാം കൂടിയല്ലേ കമ്പ്യൂട്ടറിനെതിരെ സമരവും റെയിൽ തടയലും ഒക്കെ നടത്തിയത്? എന്തായിരുന്നു അന്ന് പുകില്. നേരിട്ടുകണ്ടിട്ടില്ലെങ്കിലും കമ്പ്യൂട്ടർ എന്ന ഭീകരനെതിരെ എത്രയെത്ര മുദ്രാവാക്ര്യങ്ങളും ചുമരെഴുത്തും നടത്തി.പന്തംകൊളുത്തിജാഥകൾ നടത്തി. എന്തിന് ഓഫീസുകളിൽ കമ്പ്യൂട്ടർ വരാതിരിക്കാൻ ട്രെൻ തടയൽ വരെ ഉണ്ടായി എന്നാണ് ഈ-നരന്റെ അറിവ്. കാലം പോയപോക്കേ. ഇപ്പോൾ ഇന്റർന്നെറ്റിൽ ഇടിച്ചുകയറുകയുകയല്ലേ ആവേശത്തോടെ....
ഇനിയിപ്പോൾ കുട്ടി സഖാക്കൾ എന്തൊക്കെ വിപ്ലവം ആണാവോ ബൂലോകത്ത് നടത്തുവാൻ പോകുന്നേ?
ബ്ലോഗ്ഗ് ഹർത്താലും,ബ്ലോഗ്ഗ് ചങ്ങലയും, ബ്ലോഗ്ഗിനു കല്ലെറിയലും ഒക്കെ ഉണ്ടാകുമോ?
നകുലനെപ്പോലുള്ള ഹിന്ദുത്വ ബ്ലോഗ്ഗർ മാരെ "പ്രതീകാത്മകമായി" നാടുകടത്തുമോ?
സക്കറിയയെപ്പോലുള്ള സാംസ്കാരിക നായകന്മാർക്കു നേരെ ബ്ലോഗ്ഗ് കയ്യെറ്റം പ്രതീക്ഷിക്കമോ?
ഞാനൊരു വലതുപക്ഷ ചിന്തക്കാരനാണ്.ഒരു കുത്തക മുതലാളിയുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നു.യൂണിയൻ നേതാവോ അവരുടെ പിന്തുണയോ ഇല്ലാത്തതിനാൽ ഹാജർ അമർത്തിയിട്ട് കല്യാണത്തിനും പാർട്ടിയോഗത്തിനും പോകുവാൻ പറ്റില്ല. ജോലിക്ക് സമയത്തിനു ഹാജരാകണം നേരാംവണ്ണം പണിയെടുക്കണം സമയമാകുമ്പോൾ മാത്രം പുറത്തുകടക്കാം.മാസം കൃത്യമായി ശമ്പളം ബാങ്കിൽ എത്തും.
രാഷ്ടീയം മതം എന്നിവ തൊഴിലായോ ബിസിനസ്സായോ സ്വീകരിക്കുവാൻ ഉള്ള മനക്കട്ടിയും തൊലിക്കട്ടിയും ഇല്ലാത്തതിനാൽ പഠനമധ്യേ കിട്ടിയ പണിയെ കൈവിട്ടില്ല.രാഷ്ടീയം ഉണ്ടെങ്കിലും രാഷ്ടീയപാർട്ടികൾക്ക് വേണ്ടി കൊടികെട്ടാനും കവലയിൽ പോസ്റ്ററൊട്ടിക്കാനും കണ്ടവന്റെ നെഞ്ചത്ത് കത്തികയറ്റുവാനും മിനക്കെടാതെ പഠിച്ചതുകൊണ്ട് കൊള്ളാവുന്ന ഒരു ജോലികിട്ടി. മാത്രമല്ല ഫാദർ പണിയെടുത്ത് എന്നെ പഠിപ്പിക്കാൻ അയക്കുന്നത് കണ്ടവനോക്കെ നേതാവാകുവാൻ വേണ്ടി സ്വന്തം ജീവിതം പാഴാക്കാനല്ല എന്ന ബോധം പണ്ടേ ഉണ്ട്. തിരഞ്ഞെടുപ്പിൽ കൃത്യമായി വോട്ടുചെയ്യും.
കരിയർ, ക്രിക്കറ്റ്, ഷെയർ മാർക്കറ്റ് തമിഴ് ഹിന്ദി ഇംഗ്ലീഷ് സിനിമ എന്നിവയിൽ താൽപര്യം.
ഒഴിവുകാലം ഒറ്റപ്പാലത്തെ ഗ്രാമീണഭംഗിയിൽ ചിലവിടും.ഒഴിവു സമയം നെറ്റിലും..
ആദ്യപോസ്റ്റ് ഇവിടെ തീരുന്നു...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)